കോഴിക്കോട് സാമൂതിരി രാജാക്കൻമാരുടെ പരദേവതാ ക്ഷേത്രമാണ് ശ്രീ വളയനാട് ദേവി ക്ഷേത്രം. കേരളത്തിലെ മറ്റു ദേവി ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമാണ് ശ്രീ വളയനാട് ദേവി ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും. രുരുജിത്ത് സമ്പ്രദായത്തിലുള്ള പൂജാവിധികളാണ് ഇവിടെ നിലനില്ക്കുന്നത്. അഭീഷ്ട വരദായണിയും, ഉഗ്രമൂർത്തിയുമാണ് വളയനാടമ്മ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ ഗുരുതി പൂജയാണ് പ്രധാനവഴിപാട്.
Sree Valayanad Devi Temple Kozhikode, Kerala, India
"ശ്രീ വളയനാട് ദേവി ക്ഷേത്രം, കോഴിക്കോട് "
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വളയനാട് നഗരത്തിന്റെ തിരക്കുകളിൽ നിന്നും വേറെട്ടു നില്ക്കുന്ന പ്രകൃതി രമണീയവും, ശാന്ത സുന്ദരവുമായ പ്രദേശമാണ്.
മകരമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കൊടിയേറി എട്ടു ദിവസം നീണ്ടു നില്ക്കുന്നതാണ് വളയനാട് അമ്മയുടെ ഉത്സവ നാളുകൾ, ഉത്സവ നാളുകളിൽ ഉത്തമ രീതിയിലുള്ള പൂജവിധികളാണ് സാമൂതിരിയുടെ തന്ത്രി മുഖ്യരായ ചേന്നാസ് നന്പൂ തിരി സമുദായത്തിൽ പെട്ടവർ ചെയ്യുന്നത് മറ്റവസരങ്ങളിൽ മൂസ്സത് സമുദായത്തിൽ പെട്ടവർ മധ്യമ രീതിയിൽ ഉള്ള പൂജകളാണ് അനുവർത്തിച്ചുവരുന്നത്.
ശുദ്ധി കലശത്തിന് ശേഷം തിരുവുടവാൾ ശ്രീ കോവിലിൽ പ്രതിഷ്ടിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന വിശേഷ പൂജകൾകഴിഞ്ഞ് കാർത്തിക നാളിൽ വൈകിട്ട് അവകാശികളായ ഭഗവതിക്കണ്ടിപറമ്പുകാർ കൊടി മരത്തിൽ കയറ്റാനുള്ള കൊടിക്കൂറ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു വടക്കേനടയിൽസമർപ്പിക്കുന്നു തുടർന്ന് മറ്റ് അവകാശികൾ കയർ, മരപാത്രങ്ങൾ തുടങ്ങിയവയും സമർപ്പിക്കുന്നു. രാത്രി എട്ടു മണിയോട് കൂടി തന്ത്രി ചേന്നാസ് കൊടി മരത്തിൽ കൊടിക്കൂറ കയറ്റുന്നു.
ഏഴു ദിവസം വിവിധ പൂജ കളും, ആനപ്പുറത്ത് വാദ്യമേളങ്ങളോടെ കാഴ്ച ശീവേലികളും പ്രമുഖ ക്ഷേത്രകലകളും ക്ഷേത്ര മതിൽക്കെട്ടിനകത്തു അരങ്ങേറുന്നു. ക്ഷേത്ര മതിൽ കെട്ടിന് പുറത്തു പ്രത്യേകം സജ്ജ മാക്കിയ വേദിയിൽ നേരം പുലരുവോളം വിവിധ കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങില്ലെത്തുന്നു.
ഉത്സവ നാളുകളിലെ വിശേഷമായ പ്രസാദഊട്ടിനു കൊടി കയറി അടുത്തനാൾ മുതൽ വടക്കേ നടയില്ലുള്ള ശ്രീ ദേവി കല്യാണ മണ്ഡപത്തിൽ പള്ളിവേട്ടവരെ ദിവസവും ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ ആയിരകണക്കിന് ഭക്തർപങ്കെടുക്കുന്നു .
എഴാം നാൾ വൈകിട്ട് നാലുമണിയോടെ അവകാശികൾ കുട, വാൾ എന്നിവ വടക്കേനടയിൽ സമർപ്പിക്കുന്നു. രാത്രി 8 മണിയോടെ വടക്കേനടയിൽ കൊരങ്ങോട്ടു ക്ഷേത്രത്തിനു സമീപമുള്ള വൃക്ഷ ചുവട്ടിലേക്ക് ദേവി ഗജവീരൻമാരുടെ അകമ്പടിയോട് കൂടി എഴുന്നള്ളി വേട്ടക്കു ശേഷം വാദ്യമേളങ്ങളോടെ രാത്രി 12 മണിയോട് കൂടി ക്ഷേത്രതിനകം കൂടുന്നു
എട്ടു ദിവസം നീണ്ടു നില്ക്കുന്ന ക്ഷേത്രോത്സവം മാങ്കാവ് സാമൂതിരി കോവിലകത്തുള്ള ത്രിശാല കുളത്തിൽ ദേവിയുടെ തിരു ഉടവാൾ ആറാടുന്നതോടെ കൊടിയിറങ്ങുന്നു. പിറ്റേന്ന് വളയനാട് അമ്മയുടെ തിരുവുടവാൾ കോഴിക്കോട് തളി ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നള്ളിക്കുന്നതോടെ ഉത്സവ നാളുകൾക്ക് വിരാമമാകുന്നു.
What is a casino? | Dr.MD
മറുപടിഇല്ലാതാക്കൂWhat 목포 출장샵 is a casino? · Poker – What is a casino? · Roulette – 광양 출장샵 What 아산 출장마사지 is a casino? 순천 출장안마 · Casino Games – Where Can I 안동 출장안마 Play? · Casino Poker – Is Playing Poker a